
ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ജി.ആർ.സി വാരാചരണത്തിന്റെ ഭാഗമായി കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനവും ജി.ആർ.സി അവബോധ ക്ലാസും പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രാജശ്രീ അദ്ധ്യക്ഷയായി. മെമ്പർ സെക്രട്ടറി എം.എസ്.നാരായണൻ, കമ്മ്യൂണിറ്റി കോഡിനേറ്റർ ആര്യ, ജ്യോതി സംസാരിച്ചു. സ്ത്രീകളിലെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ വരുമാനമാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള സാധ്യതകൾ പരിചയപ്പെടുത്തുക എന്നിവയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം. കൂടാതെ ജെൻഡർ റിസോഴ്സ് സെന്ററിന്റെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക ക്ലാസും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |