
മണ്ണാർക്കാട്: ആർ.എസ്.പി മണ്ണാർക്കാട് തെങ്കര ലോക്കൽ സമ്മേളനം മണ്ഡലം സെക്രട്ടറി അയ്യപ്പന്റെ അദ്ധ്യക്ഷതയിൽ നടന്നു. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ചിന്നതടാകം റോഡിന്റെ പണി വേഗത്തിലാക്കണമെന്നും അനധികൃത കൈയ്യേറ്റങ്ങൾ അടിയന്തിരമായി ഒഴിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.രാജൻ, കോതപുരം വാസു, വിനോദ്, മുഹമ്മദാലി എന്നിവർ സംസാരിച്ചു. തെങ്കര ലോക്കൽ സെക്രട്ടറിയായി എ.മുഹമ്മദലിയെ തെരെഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |