
അടൂർ : യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (യു.ഐ.എം) അടൂർ സെന്ററിൽ എം.ബി.എ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 13 വരെ നടക്കും. 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുളള ബിരുദം പാസായ ജനറൽ വിഭാഗത്തിനും 48 ശതമാനം ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തിനും പാസ് മാർക്ക് നേടിയ എസ്.സി , എസ്.ടി വിഭാഗത്തിനും അപേക്ഷിക്കാം. അഡ്മിഷന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അടൂർ സെന്ററിൽ ഹാജരാകണം. ഫോൺ : 9746998700, 9946514088, 9400300217.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |