SignIn
Kerala Kaumudi Online
Friday, 23 October 2026 1.09 AM IST

പുതുശേരി- പുറമറ്റം - കുമ്പനാട് റോഡ് : അപകടവഴിയിലും അനാസ്ഥ

1

മല്ലപ്പള്ളി: പുതുശേരി- പുറമറ്റം - കുമ്പനാട് റോഡിൽക്കൂടിയുള്ള യാത്ര സൂക്ഷിച്ചുവേണം. ഏതുനിമിഷവും അപകടം ഉണ്ടാകാം. 2023 ജൂണിൽ ബി എം ആൻഡ് ബി സി നിലവാരത്തിൽ ടാറിങ് നടത്തി റോഡ് ഉന്നത നിലവാരത്തിലാക്കിയെങ്കിലും കൊടുംവളവുകൾ നിവർക്കുന്നതിനും വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനും മറ്റും നടപടി ഉണ്ടായില്ല. പുതുശേരി ജംഗ്ഷനോട് ചേർന്നുള്ള വളവും ചീങ്കപ്പാറയിലെ എസ് ആകൃതിയിലുള്ള വളവും അപകടത്തിനിടയാക്കുന്നു. ചീങ്കപ്പാറയിൽ പേരിന് മാത്രമാണ് വീതി വർദ്ധിപ്പിച്ചത് . ഇതും അപകടത്തിന് ഇടയാക്കുന്നു. കറുത്ത വടശേരിക്കടവ് പാലത്തിന്റെ ഇരുവശങ്ങളിലും സമീപനപാതകൾ 200 മീറ്ററിൽ ഏറെ ദൂരത്തിൽ 30 അടിയിലേറെ ഉയരത്തിലാണ് .പുറമറ്റം പഞ്ചായത്ത് കരയിൽ ഇരുവശങ്ങളിലും കല്ലുപ്പാറ പഞ്ചായത്തിന്റെ കരയിൽ ഒരു വശത്തും ക്രാഷ് ബാരിയറുകൾ ഇല്ലാതിരുന്നത് നിരന്തരമായ പരാതിയെ തുടർന്ന് സ്ഥാപിച്ചെങ്കിലും ഇതും പൂർണമായിട്ടില്ല. ബി എം ആൻഡ് ബി സി നിലവാരത്തിൽ ടാറിംഗ് നടത്തിയെങ്കിലും വാഹന സുരക്ഷയ്ക്കായുള്ള പദ്ധതികൾ നടപ്പാക്കിയില്ല. 7 കോടി രൂപ ചെലവിലാണ് നിർമ്മാണം. 6.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 5.30 മീറ്റർ വീതിയിൽ ടാർ ചെയ്യുന്നതിനും അപകടകരമായ വളവുകൾ നിവർക്കുന്നതിനും പദ്ധതി വിഭാവനം ചെയ്തിരുന്നു.

പാഴായ പദ്ധതികൾ

അപകടകരമായ വളവുകൾ നിവർത്തിയില്ല

ക്രാഷ് ബാരിയറുകൾ പൂ‌ർണമായും സ്ഥാപിച്ചില്ല

കുമ്പനാട് ,പുറമറ്റം, കറുത്ത വടശേരിക്കടവ്, പുതുശേരി എന്നിവിടങ്ങളിൽ ഇന്റലോക്ക് കട്ട പാകിയില്ല

നടപ്പാതയും ബസ്ബേയും ഒരുക്കിയില്ല

വാഹന പാർക്കിംഗിനുള്ള സൗകര്യം ഒരുക്കിയില്ല

7 കോടി ചെലവിൽ നിർമ്മാണം

------------

------------------

റോഡ് നവീകരണത്തിൽ സൂചനാ ബോർഡുകളും ജലസ്രോതസുകൾക്കായുള്ള ഓടകളുടെ നിർമ്മാണവും,

റോഡിന്റെ വീതി വർദ്ധിപ്പിക്കലും ഫലപ്രദമായി നടപ്പാക്കാൻ സാധിക്കാഞ്ഞത് അപകടങ്ങൾക്ക് കാരണമായി .അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.

റെജി ചാക്കോ

കല്ലൂപ്പാറ സ്വദേശി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL