SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

കല്ലേലികാവിൽ ഉത്രാടപ്പൂയൽ കൊണ്ടാടി

kallelil

കോന്നി : തിരുവോണത്തെ വരവേറ്റ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു. സർവചരാചാരങ്ങൾക്കും അന്നം നൽകി ഉണർത്തിച്ച് തിരുവോണ വരവറിയിച്ചു. തഴുതാമ പായ വിരിച്ചു നാക്കില നീട്ടിയിട്ട് അന്നവും തൊടു കറികളും വെള്ളവും കലശവും ഇളനീരും വെച്ചു ഊരാളി മല വിളിച്ചു ഉണർത്തി ദേശത്തേക്ക് ദീപം കാണിച്ചു ആരതി ഉഴിഞ്ഞ് ഉത്രാടപ്പൂയൽ സമർപ്പിച്ചു. കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ പൂജകൾക്ക് നേതൃത്വം നൽകി. കാവ് പ്രസിഡന്റ് അഡ്വ.സി.വി.ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ കല്ലേലി, കാവുശില്പി ഷാജി സ്വാമി നാഥൻ, പി.ആർ.ഒ ജയൻ കോന്നി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL