SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

പത്തനംതിട്ട പുസ്തകോത്സവം 5,6,7 തീയതികളിൽ പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ

book

പത്തനംതിട്ട : ജില്ലാ ലൈബ്രറി വികസന സമിതി നേതൃത്വത്തിൽ പത്തനംതിട്ട പുസ്തകോത്സവം 5,6,7 തീയതികളിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ എല്ലാ പ്രമുഖ പ്രസാധകരും പങ്കെടുക്കും.
5ന് രാവിലെ 10ന് അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു മുഖ്യാതിഥി ആയിരിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ സ്വാഗതം പറയും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി. ജയൻ വായനാസന്ദേശം നൽകും. കൈപ്പട്ടൂർ തങ്കച്ചൻ എഴുതിയ കഫീൽ, വൈറസ്, വാസന്തി നമ്പൂതിരി എഴുതിയ വസന്തഗീതങ്ങൾ, പൊൻ നീലൻ എഴുതിയ പിച്ചിപ്പു എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. ഉച്ചയ്ക്ക് 2.30ന് കവിസമ്മേളനം കവി ഡോ.സി.രാവുണ്ണി ഉദ്ഘാടനം ചെയ്യും. കോന്നിയൂർ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 6ന് രാവിലെ 10 ന്‌നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുതിർന്ന ലൈബ്രറി പ്രവർത്തകരെ ആദരിക്കും. സുജാത കെ.പിള്ളയുടെ പെണ്ണ് പൂക്കുന്നിടം എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. ഉച്ചയ്ക്ക് 12ന് അഡ്വ.കെ.അനന്തഗോപൻ എഴുതിയ ഓർമ്മകളുടെ വസന്തം എന്ന പുസ്തകത്തിന്റെ ചർച്ചയിൽ ബിനു ജി.തമ്പി പുസ്തകാവതരണം നടത്തും. ഉച്ചയ്ക്ക് 2ന് ബാലവേദി സംഗമം.
7ന് രാവിലെ 10ന് നടക്കുന്ന വനിതാസംഗമം കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 2ന് സമാപന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രൊഫ.ടി.കെ.ജി നായർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ.ഗോകുലേന്ദ്രൻ, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കാശിനാഥൻ എന്നിവർ പങ്കെടുത്തു.

ഗ്രന്ഥശാലകൾക്കും സ്‌കൂൾ കോളേജ് ലൈബ്രറികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആകർഷകമായ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങാം. അൻപതോളം പ്രസാധകർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL