SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

പണിമുടക്കും മാർച്ചും 

strike

പത്തനംതിട്ട : ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരി​ക്കുക, ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ എൻ.എഫ്.എസ്.എ ഗോഡൗണിലെ നിശ്ചയിച്ച കൂലി മുൻകാല പ്രാബല്യത്തോടെ നടപ്പിലാ​ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 5 ന് കയറ്റിറക്ക് തൊഴിലാളികൾ പണിമുടക്കി കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്താൻ ചുമട്ടു തൊഴിലാളി യൂണിയൻ സംയുക്ത സമര സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മുൻ എം.എൽ.എ കെ.സി.രാജഗോപാ​ലൻ , മലയാലപ്പുഴ മോഹ​നൻ , പി.കെ.ഗോപി, അജിത് മണ്ണിൽ , എ.കെ.ഗിരീഷ്, കെ.ജി.അനിൽകുമാർ , ബെൻസി തോമ​സ് , അയൂ​ബ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL