
തിരുവല്ല : കടപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപനം കുറിച്ചു സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടത്തി. സാംസ്കാരിക ഘോഷയാത്രയ്ക്ക് ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മ സേനയും തൊഴിലുറപ്പ് തൊഴിലാളികളും നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്ക് പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജോസ്, അംഗങ്ങളായ റോബിൻ പരുമല, സൂസമ്മ പൗലോസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |