
മല്ലപ്പള്ളി: മെല്ലോ സർക്കിളിന്റെ 19-ാം മത് ക്രിസ്മസ് വിളംബര ഗാന സന്ധ്യ 'ക്രിസ്മസ് ബെൽസ് 2024', മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമാ പള്ളിയിൽ നടത്തി. മല്ലപ്പള്ളി മാർത്തോമാ ഇടവക വികാരിയും ഗാനരചയിതാവുമായ റവ. സാജൻ പി മാത്യു സന്ദേശം നൽകി.
നിരവധി വൈദികരും ജനപ്രതിനിധികളും പങ്കെടുത്തു. ടി. വി. ചെറിയാൻ ഗ്രൂപ്പിന്റെ ഡയറക്ടറായും, ജോർജ് കുര്യൻ ക്വയർ മാസ്റ്ററായും, മാത്യു കുര്യൻ സെക്രട്ടറിയായും, ബെൻസി കെ. തോമസ് ജോയിന്റ് സെക്രട്ടറിയായും ലൈല അലക്‌സാണ്ടർ ട്രഷററായും പ്രവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |