
തിരുവല്ല : മാർത്തോമ്മാ സഭയുടെ ശാസ്ത്ര അവാർഡുകളായ മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് ഡോ. ശോശാമ്മ ഐപ്പിനും യുവശാസ്ത്രജ്ഞർക്കുള്ള അവാർഡുകൾ ഡോ.ശാരദ പ്രസാദ് പ്രധാൻ, ഡോ.അശ്വനി കുമാർ തിവാരി, ഡോ.അർണാബ് ദത്ത എന്നിവർക്കും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും 7ന് സമ്മാനിക്കും. ഉച്ചയ്ക്ക് 12.30ന് മാർത്തോമ്മാ സഭാ കൗൺസിൽ ചേംബറിൽ നടക്കുന്ന സമ്മേളനത്തിൽ സഭാദ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അവാർഡുകൾ നൽകും. അവാർഡ് കമ്മറ്റി ചെയർമാൻ ഡോ. ഐസക് മാർ ഫിലക്സിനോസ് അദ്ധ്യക്ഷത വഹിക്കും. ജീവകാരുണ്യ സ്ഥാപനത്തിനുള്ള പി. എസ്. ജോർജ് ഉപഹാരം കാട്ടാക്കട വയോജന മന്ദിരത്തിന് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |