ശബരിമല: മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിലെത്തുന്ന അവസാന ഭക്തനും ദർശനം സാദ്ധ്യമാക്കുമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അരുൺ.എസ്.നായർ പറഞ്ഞു. ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ വകുപ്പുകളുടെയും പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ദേവസ്വം വകുപ്പ് മന്ത്രിയും ജില്ലാകളക്ടറും ദേവസ്വം ബോർഡ് പ്രസിഡന്റും വിളിച്ചുചേർത്ത യോഗങ്ങളുടെ ഭാഗമായിയുള്ള തീരുമാനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം തൊണ്ണൂറായിരത്തിന് മുകളിൽ ഭക്തർ നിലവിൽ എത്തുന്നുണ്ട്. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 നാണ് പന്തളത്തുനിന്ന് ആരംഭിക്കുന്നത്. ഇത് സുഗമമായി നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും വിവിധ വകുപ്പുകൾ ജനുവരി 10ന് മുമ്പ് പൂർത്തിയാക്കി പുനരവലോകനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |