
പത്തനംതിട്ട : നാഷണൽ സർവീസ് കടമ്മനിട്ടയുടെയും കാവുംകോട്ട് ഗോവിന്ദ കുറുപ്പ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന മെഗാക്വിസിന്റെ സമാപനസമ്മേളനം മുൻ എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കടമ്മനിട്ട എച്ച്.എസ്.എസിലെ അദ്ധ്യാപകൻ എസ്.നൗഷാദ് ക്വിസ് മാസ്റ്ററായി.സാറാ പി.തോമസ് സമ്മാനം വിതരണംചെയ്തു. മാതു കുളത്തൂരാൻ അദ്ധ്യക്ഷത വഹിച്ചു. ജിൻസ് ജോസഫ്, പി.കെ.പുരുഷോത്തമൻപിളള, നാരങ്ങാനം ഗ്രാമപഞ്ചായത്തംഗം രമേശ്.എം.ആർ, പി.ടി.എ പ്രസിഡന്റ് എൻ.ജി.ഷമിൾകുമാർ, പ്രിൻസിപ്പൽ ഗീതാകുമാരി പി.വി, ഹെഡ്മിസ്ട്രസ് ശ്രീലത എം ആർ, രജനി വർഗ്ഗീസ്, എസ്.ശ്രീകുമാർ മുഞ്ഞനാട്ട്, ചേതൻ കൈമൾ മഠത്തിൽ, ബിജു മലയിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |