
കോന്നി : ആഞ്ഞിലിക്കുന്ന് കിഴക്കുപുറം മലയാലപ്പുഴ റോഡരികിൽ പൊന്തക്കാടുകൾ വളർന്നുനിൽക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. കിഴക്കുപുറം, പൊന്നമ്പിപള്ളി ഭാഗങ്ങളിലാണ് കാടുകൾ വളർന്ന് റോഡിലേക്ക് നിൽക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും അച്ചൻകോവിൽ കോന്നി വഴിയും കാൽനടയായി വരുന്ന ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന പാതയാണിത്. കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാതയാണിത്. ശബരിമല തീർത്ഥാടന കാലത്തിന് മുൻപ് റോഡരികിലെ കാടുകൾ തെളിക്കുന്ന പതിവുണ്ടായിരുന്നുവെങ്കിലും ഇത്തവണ തെളിച്ചിട്ടില്ല. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ റോഡരികിലെ കാടുകൾ ഭീഷണിയായി മാറുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |