
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ പത്താം വാർഷികാഘോഷം 25 ന് നടക്കും. അയ്യപ്പസേവാസംഘം ഹാളിൽ വൈകിട്ട് 4 ന് സാംസ്കാരിക സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. ഭാഷാപഠനകേന്ദ്രം അദ്ധ്യക്ഷൻ ഡോ.ടി.എ.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനാകും. സംസ്ഥാന മാതൃഭാഷാദ്ധ്യാപക പുരസ്കാരം പത്തനംതിട്ട ജില്ലയിലെ തെങ്ങേലി ഗവ.എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപിക മറിയാമ്മ ജോസഫിന് സമർപ്പിക്കും. ഭാഷാനൈപുണി മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. ഉച്ചയ്ക്ക് ഒന്നിന് അക്ഷരശ്ലോകസദസ്, രണ്ടിന് ഗാനാഞ്ജലി, മൂന്നിന് സാഹിത്യസദസ്. ആറിന് ഗാനസന്ധ്യ തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |