SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

മാരാമൺ കൺവെൻഷൻ ഫെബ്രുവരി 9 മുതൽ

s

പത്തനംതിട്ട: നൂറ്റിമുപ്പതാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി ഒൻപത് മുതൽ 16വരെ മാരാമൺ മണൽപ്പുറത്ത് നടക്കും. ഒൻപതിന് ഉച്ചകഴിഞ്ഞ് 2.30ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും.
സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്സർലാൻഡ്), കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടർ അലോയോ, ഡോ. രാജ്കുമാർ രാംചന്ദ്രൻ (ന്യൂഡൽഹി) എന്നിവർ മുഖ്യ പ്രസംഗകരാണ്.
കൺവെൻഷൻ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 8.30 വരെ ബൈബിൾ ക്ലാസുകൾ കൺവെൻഷൻ പന്തലിലും കുട്ടികൾക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തിൽ കുട്ടിപ്പന്തലിലും നടക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ആരംഭിക്കും.
സായാഹ്നയോഗങ്ങൾ വൈകിട്ട് ആറിന് ആരംഭിക്കും.. യുവവേദി യോഗങ്ങളും നടക്കും.
ബുധൻ മുതൽ ശനിവരെ വൈകിട്ട് 7.30 മുതൽ 9 വരെ ഹിന്ദി, മറാഠി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ മിഷൻ ഫീൽഡ് കൂട്ടായ്മകൾ നടക്കും.
ഫെബ്രുവരി ഒന്നിന്ന് പരിസ്ഥിതി സൗഹൃദ സന്ദേശ യാത്രയും പരിസ്ഥിതി സൗഹൃദ സമ്മേളനവും .
16ന് ഉച്ച കഴിഞ്ഞ് 2.30ന് സമാപന സമ്മേളനത്തിൽ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സന്ദേശം നൽകും.
ജനറൽ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറൽ കൺവീനർ), ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വർഗീസ്, ട്രഷറർ ഡോ.എബി തോമസ് വാരിക്കാട്, കൺവീനർമാരായ തോമസ് കോശി, റ്റിജു എം. ജോർജ്ജ്, കമ്മിറ്റി അംഗങ്ങളായ പി.പി.അച്ചൻകുഞ്ഞ്, ഗീതാ മാത്യു, ജോർജ്ജ് കെ. നൈനാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL