
തിരുവല്ല : സംരംഭ വർഷത്തിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഷീന മാത്യു, റിക്കുമോനി വർഗീസ്, ടി.വി വിഷ്ണു നമ്പൂതിരി, എം.സി ഷൈജു, മാത്തൻ ജോസഫ്, ശാന്തമ്മ ആർ.നായർ, ശർമിള സുനിൽ, സനിൽകുമാരി, സുഭദ്ര രാജൻ, അശ്വതി രാമചന്ദ്രൻ, കെ.എസ്.എസ്.എ.ഐ താലൂക്ക് പ്രസിഡന്റ് സുഭാഷ് വി.സി, പഞ്ചായത്ത് ഇ.ഡി.ഇ ശാരിക പി.എസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |