SignIn
Kerala Kaumudi Online
Friday, 23 October 2026 12.26 AM IST

അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റിയിൽ വാക്കേറ്റവും തർക്കവും

കോന്നി: 2022-23 പദ്ധതി കാലയളവിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച വീട് മെയിന്റനൻസ് പദ്ധതിയിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ക്രമക്കേടുകൾ നടത്തിയതായി ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച പദ്ധതി തുകയിൽ ഒൻപത് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയെ അറിയിക്കാതെ മുൻഗണനാക്രമം ലംഘിച്ച് പ്രസിഡന്റ് സ്വന്തം വാർഡിൽ നൽകിയതായും പഞ്ചായത്ത് വാഹനം സ്വന്തം ആവശ്യങ്ങൾക്കും രാഷ്ട്രീയ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതായും പഞ്ചായത്തിലുടനീളം ഭൂപരിവർത്തനം നടത്തുന്നതായും നിലം ,കുളം നികത്തുന്നതായും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു, പദ്ധതി പ്രവർത്തനങ്ങൾ കൂടിയാലോചന ഇല്ലാതെനടത്തുന്നു . ഐരവൺ പാലത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിദഗ്ദ്ധ കമ്മിറ്റിയിൽ സിപിഎം അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ശ്രീകുമാർ ആരോപിച്ചു. വാക്കേറ്റവും തർക്കവും ഉണ്ടായതിനെ തുടർന്ന് കമ്മറ്റി പിരിച്ചുവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL