പത്തനംതിട്ട : ആറുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ യുവാവിന് രണ്ട് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. ജഡ്ജി
ഡോണി തോമസ് വർഗീസന്റേതാണ് വിധി. പെരുമ്പെട്ടി പൊലീസ് 2023 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി . ഏഴുമറ്റൂർ പാറപൊട്ടനി മേലേ പുരയിടം വീട്ടിൽ ടി.എം അഖിലി( 34) നെയാണ് കോടതി ശിക്ഷിച്ചത്. 2023 ഫെബ്രുവരി 19 നാണ് സംഭവം. വീടിന്റെ മുൻവാതിലിന്റെ പടിയിൽ കുട്ടിഇരിക്കുമ്പോൾ മുന്നിലെത്തിയ പ്രതി അശ്ലീലപ്രദർശനം നടത്തി ലൈംഗികച്ചുവയോടെ സംസാരിച്ച് അതിക്രമം കാട്ടുകയായിരുന്നു. അന്നത്തെ പെരുമ്പെട്ടി പൊലീസ് ഇൻസ്‌പെക്ടർ ജോബിൻ ജോർജാണ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ നടപടികളിൽ എ.എസ് ഐ ഹസീന സഹായിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |