
പന്തളം :ലോകത്തെ ഫുട്ബോൾ കളിക്കാരുടെ പേരുകൾ റംസാൻ റഹ്മാന് മന:പാഠം. മിന്നുന്ന വേഗത്തിൽ അവ എഴുതുകയും ചെയ്യും. മികവിനുള്ള അംഗീകാരമായി ഏഷ്യ ബുക്ക്സ് ഒഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക്സ് ഒഫ് റെക്കോർഡ്സിലും ഇൗ കൊച്ചുമിടുക്കൻ ഇടം നേടി.
പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം സിദ്രത്തു വീട്ടിൽ റംസാൻ റഹ്മാന് പഠനം പോലെ തന്നെ ഫുട്ബോളും ഹരമാണ്. കോഴിക്കോട് പ്രസ്റ്റീജ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ റംസാൻ കുവൈറ്റിൽ അൽഷായ് കമ്പനിയിൽ ജോലിചെയ്യുന്ന ഹബീബ് റഹ്മാന്റെയും സൗമ്യ ഹബീബിന്റേയും മകനാണ്
എവിടെ ഫുട്ബോൾ വാർത്ത കണ്ടാലും അത് മനസിലാക്കുന്നതിൽ ചെറുപ്പംമുതലേ ശ്രദ്ധിക്കാറുണ്ടായിരുന്നു റംസാൻ റഹ്മാൻ. 200 ഫുട്ബോൾ കളിക്കാരുടെ പേരുകൾ 27.50 മിനിറ്റുകൊണ്ട് കാണാതെ എഴുതിയാണ് റംസാൻ റഹ്മാൻ ഏഷ്യാ ബുക്ക്സ് ഒഫ് റെക്കോർഡിസിലും ഇന്ത്യ ബുക്ക്സ് ഒഫ് റെക്കോർഡ്സിലും ഇടംനേടിയത്. മാർഷൽ ആർട്സും ഇഷ്ട വിനോദമാണ്. അടുത്തിടെ കോഴിക്കോട്ട് നടന്ന എട്ടാമത് ഓൾ കേരള മുഅതായി ചാമ്പ്യൻഷിപ്പിലെ സിൽവർ മെഡൽ ജേതാവ് കൂടിയാണ് റംസാൻ റഹ്മാൻ,
റൊണാൾഡോയാണ് ഇഷ്ടകളിക്കാരൻ. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ചിത്രം കോട്ടൺ തുണിയിൽ നൂൽ ഉപയോഗിച്ച് 57 മിനിറ്റും 8 സെക്കൻഡും കൊണ്ട് തുന്നിയതിന് സഹോദരി ഹസ്ന ഫാത്തിമയും 2022ൽ ഇന്ത്യ ബുക്ക്സ് ഒഫ് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |