SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

മഞ്ഞിനിക്കര ദയറയിലേക്ക് തീർത്ഥാടക സംഘങ്ങൾ

man

മഞ്ഞിനിക്കര : ഇഗ്നാത്തിയോസ് ഏലിയാസ് തൃദ്വിയൻ പാത്രിയർക്കീസ് ബാവായുടെ ദുഃഖ്റോനോ പെരുന്നാളിന് തീർത്ഥാടക സംഘങ്ങൾ മഞ്ഞിനിക്കര ദയറിയിലേക്ക് എത്തുകയായി. കേരളത്തിലെ അഞ്ചുമേഖലകളിൽ നിന്നുമുള്ള സംഘങ്ങളെ ഇന്ന് ഉച്ചയ്ക്കുശേഷം ഓമല്ലൂർ കുരിശടിയിൽ മഞ്ഞനിക്കര ദയറായും മോർ സ്‌തെഫനോസ് പള്ളിയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ സ്വീകരിക്കും. പ്രധാന തീർത്ഥയാത്രാ സംഘത്തെ ദയറാക്ക് സമീപം സ്വീകരിച്ചു കബറിടത്തിലേക്ക് ആനയിക്കും.
വടക്കൻ മേഖല തീർത്ഥാടകർക്ക് ഇന്നലെ വൈകിട്ട് തിരുവല്ലയിൽ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേത്രത്വത്തിൽ സ്വീകരണം നൽകി. വള്ളംകുളം ക്നാനായ സഭ ആസ്ഥാനത്തു കുര്യാക്കോസ് മോർ ഗ്രിഗോറീസ്, കുര്യാക്കോസ് മോർ ഇവാനിയസ് എന്നിവർ ചേർന്ന് സ്വീകരിച്ചു . ആറന്മുള പരപ്പുഴകടവിൽ രാത്രി വിശ്രമത്തിനുശേഷം ഇന്ന് പുലർച്ചെ ആറന്മുള കുരിശടിയിലെ കുർബാന അർപ്പിച്ച് കബറിടത്തിലേക്കു യാത്ര ആരംഭിക്കും.
ഇന്ന് വൈകിട്ട് 5ന് തിരുമേനിമാരുടെ കാർമ്മികത്വത്തിൽ സന്ധ്യാ പ്രാർത്ഥന നടക്കും. 6ന് നടക്കുന്ന തീർത്ഥയാത്രസംഗമം പാത്രീയാർക്കീസ് ബാവായുടെ പ്രതിനിധി ലബാനോനിലെ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മോർ ഗ്രഗോറിയോസ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. യാക്കോബായ സുറിയാനി സഭയിലെ തിരുമേനിമാർ, മന്ത്രി വീണാ ജോർജ്ജ്, രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ എന്നിവർ പങ്കെടുക്കും.
നാളെ പുലർച്ചെ 3ന് മഞ്ഞിനിക്കര മോർ സ്‌തേഫാനോസ് കത്തീഡ്രലിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ കുർബ്ബാനയും ദയറാ കത്തീഡ്രലിൽ 5.15ന് പ്രഭാത പ്രാർത്ഥനയും, 5.45ന് മോർ തിമോത്തിയോസ് തോമസ് , മോർ ഈവാനിയോസ് കുര്യാക്കോസ് , മോർ പീലക്സനോസ് സക്കറിയ എന്നിവരുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന നടക്കും. 8.30ന് പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധി മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ കുർബ്ബാനയും, മോറാന്റെ കബറിങ്കലും മോർ യൂലിയോസ് യാക്കോബ്, മോർ ഒസ്ത്താത്തിയോസ് ബെന്യാമീൻ ജോസഫ്, മോർ യൂലിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധൂപ പ്രാർത്ഥനയും നടത്തും. 10.30ന് സമാപന റാസയും നേർച്ചവിളമ്പും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL