
പത്തനംതിട്ട : സംസ്ഥാന ബഡ്ജറ്റിൽ ആറൻമുള മണ്ഡലത്തിന് അറുപത് കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ. ആറൻമുള വള്ളംകളിയുടെ പ്രധാന പവലിയൻ നിർമ്മാണത്തിന് 2 കോടി രൂപ അനുവദിച്ചു. മാരാമൺ, ആറൻമുള ഉൾപ്പെടെ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കോഴഞ്ചേരി കേന്ദ്രമാക്കി തീർത്ഥാടന സർക്യൂട്ടിനായി 3 കോടി രൂപ അനുവദിച്ചു.
ടി.കെ റോഡ് വിവിധ ഭാഗങ്ങളിലെ ബി.സി ഓവർലേയും
ബി.എം ആൻഡ് ബി.സി ടാറിംഗിനും : 10 കോടി
ഇരവിപേരൂർ - പുല്ലാട് റോഡ് ടാറിംഗിന് : 7 കോടി
നാരങ്ങാനം വലിയകുളം മിനി ഇൻഡോർ സ്റ്റേഡിയം : 75 ലക്ഷം
മറ്റ് പദ്ധതികൾ
കോഴഞ്ചേരിയിൽ ചരിത്ര മ്യൂസിയം
അച്ചൻകോവിലാറിന്റെ തീരസംരക്ഷണം
പുത്തൻകാവ് - കിടങ്ങന്നൂർ റോഡ് നവീകരണം
ഇലവുംതിട്ട കണ്ടൻകാളിമുക്ക് റോഡ് നവീകരണം.
ആറൻമുള സ്ഥിരം പവലിയൻ, മാരാമൺ, ആറൻമുള ഉൾപ്പെടെ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കോഴഞ്ചേരി കേന്ദ്രമാക്കി തീർത്ഥാടന സർക്യൂട്ട് തുടങ്ങിയ പദ്ധതികൾ നടപ്പാക്കും.
മന്ത്രി വീണാ ജോർജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |