
കോഴഞ്ചേരി : ആറന്മുള വിമാനത്താവള മിച്ചഭൂമിയിൽ കഴിഞ്ഞ 21 വർഷമായി വസിക്കുന്ന തൊഴിലാളികളെ കുടിയൊഴുപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. ആറൻമുള ഐക്കര ജംഗ്ഷനിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.കെ.സത്യവ്രതൻ അദ്ധ്യക്ഷകത വഹിച്ചു. ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ , പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ ,തങ്കമണി നാണപ്പൻ, ടി.വി.സ്റ്റാലിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |