
പത്തനംതിട്ട: മതേതരത്വത്തിന്റെ ശിൽപ്പിയായിരുന്നു മഹാത്മാ ഗാന്ധിയെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും സംരക്ഷിച്ചതിന്റെ പേരിലാണ് ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചതെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മാത്തൂരിൽ നടത്തിയ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡന്റ് എൻ.എസ്.ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി.കണ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, വൈസ് പ്രസിഡന്റുമാരായ അജിത് മണ്ണിൽ, അജിത് മാന്ത്രമഠം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ.മണികണ്ഠൻ, കലാ അജിത്, രാമചന്ദ്രൻ നായർ, ബിജു വർഗ്ഗീസ്, ജിനു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |