SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

ജലദുരുപയോഗം കണ്ടെത്താൻ പരിശോധന

wa

പത്തനംതിട്ട : ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജലദുരുപയോഗം തടയുന്നതിന് ജല അതോറിറ്റി നടപടി തുടങ്ങി. 'ആന്റി തെഫ്റ്റ് സ്‌ക്വാഡ്' പരിശോധനയിൽ കുടിവെള്ളം ഉപയോഗിച്ച് വാഹനംകഴുകൽ, ചെടിനനയ്ക്കൽ, പൊതുടാപ്പിൽ ഹോസിട്ട് വെളളമെടുക്കൽ തുടങ്ങിയവ കണ്ടെത്തിയാൽ വെള്ളം നൽകുന്നത് നിറുത്തിവയ്ക്കും. പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുള്ളവർ 28നകം കുടിശിക അടയ്ക്കണം. കുടിശികയുള്ളതും കേടായ മീറ്ററുകൾ മാറ്റി സ്ഥാപിക്കാത്തവർക്കും വെളളം കിട്ടില്ല. ജലവിതരണം തടഞ്ഞിട്ടും കുടിശിക അടയ്ക്കാത്തവർക്കെതിരെ റവന്യു നടപടി സ്വീകരിക്കുമെന്നും ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഫോൺ : പത്തനംതിട്ട - 0468 222670, റാന്നി - 043475 227160.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL