SignIn
Kerala Kaumudi Online
Friday, 23 October 2026 1.12 AM IST

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കൊടുമണ്ണിൽ വിമാനത്താവളം

kodumon

പത്തനംതിട്ട : യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ ശബരി വിമാനത്താവളം കൊടുമൺ പ്ലാന്റേഷനിലെ റവന്യു ഭൂമിയിൽ നടപ്പാക്കുമെന്ന് നയരൂപീകരണ സമിതിയംഗം ബാബു ദിവാകരൻ പറഞ്ഞു. കൊടുമൺ ശബരിമല വിമാനത്താവള ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ കൺവീനർ ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്, ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി.കണ്ണൻ, കലഞ്ഞൂർ പഞ്ചായത്ത് മെമ്പർ എസ്.പി.സജൻ, പഞ്ചായത്തംഗങ്ങളായ എ.വിജയൻ നായർ, എ.ജി.ശ്രീകുമാർ, വി.ആർ.ജിതേഷ് കുമാർ, അജികുമാർ രണ്ടാംകുറ്റി, ഫാദർ തോമസ് മുട്ടുവേലിൽ കോറെപ്പിസ്‌കോപ്പ, ഫാ.ജോർജ് വർഗീസ്, ഫാ.ജോസഫ് സാമുവൽ തറയിൽ, പരിസ്ഥിതി സംരക്ഷണ ഹരിതവേദി ജില്ലാ പ്രസിഡന്റ് എ.സുസ്ലോവ്, റയിൽവേ ബോർഡ് റിക്രൂട്ട്‌മെന്റ് ബോർഡംഗം കമലൻ നന്ദനം, ഐ.എൻ.ടി.യു.സി അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴിവേലിൽ, രാജൻ സുലൈമാൻ, കർഷക സമിതി പ്രസിഡന്റ് ഗോപിനാഥൻപിള്ള, ആർ.പത്മകുമാർ, ജോൺസൺ, സച്ചു രാധാകൃഷ്ണൻ, ടി.തുളസീധരൻ, വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL