SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

കരതൊടാതെ തൃപ്പാറപ്പാലം

palam

വള്ളിക്കോട് : വള്ളിക്കോട്, ഓമല്ലൂർ പഞ്ചായത്ത് നിവാസികൾ കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് വർഷമായെങ്കിലും അച്ചൻകോവിലാറ്റിലെ തൃപ്പാറ പാലം നിർമ്മാണം അനന്തമായി നീളുകയാണ്. തൃപ്പാറ, ആറ്റരികം കരകളെ ബന്ധിപ്പിച്ച് ഒരു നടപ്പാലമെന്നത് ഇരു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ചിരകാല സ്വപ്നമാണ്. റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ച് 2015 ൽ നടപ്പാലം നിർമ്മാണം തുടങ്ങിയിങ്കിലും മൂന്ന് തൂണുകളിൽ ഒതുങ്ങി. ഭരണമാറ്റവും ഫണ്ട് വിനിയോഗത്തിലെ അപാകതയുമാണ് തുടർ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കിയത്. ഇതിനിടെ റിവർ മാനേജ്മെന്റ് ഫണ്ട് ജില്ലയ്ക്ക് മാത്രമായി ചെലവഴിച്ചെന്ന ആരോപണവും ഉയർന്നു. കരാറുകാരന് പണം കിട്ടാതാവുകയും നിയമപ്രശ്നങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ പണികൾ മുടങ്ങി. പാലംപണി പുന:രാരംഭിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. വള്ളിക്കോട് പഞ്ചായത്തിലുള്ളവർക്ക് വേഗത്തിൽ ഓമല്ലൂരിലേക്കും തൃക്കോവിൽ , തൃപ്പാറ തുടങ്ങിയ ക്ഷേത്രങ്ങളിലേക്കുമുൾപ്പടെ എളുപ്പത്തിൽ എത്താൻ ഉപകരിക്കുന്ന പാലമാണിത്. ഉത്സവസമയങ്ങളിൽ താൽക്കാലിക നടപ്പാലമാണ് ഇവിടെ ആശ്രയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL