
ചിറ്റാർ: കക്കാട് ജല വൈദ്യുത പദ്ധതിയുടെ പവർ ടണലിനുള്ളിലെ സർജ് ഗേറ്റിന്റെ ട്രയൽ റൺ പരിശോധനകൾ ആരംഭിച്ചു.വൈദ്യുതോൽപാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം ബുധനാഴ്ച രാത്രി മുതൽ മൂഴിയാർ അണക്കെട്ട് വഴി കക്കാട്ടാറ്റിലേക്ക് തുറന്നുവിട്ടിരുന്നു. ഗേറ്റ് ടണലിനുള്ളിലേക്ക് ഇറക്കിയുള്ള പരിശോധന ഇന്നലെ നടന്നു. അണക്കെട്ട് സുരക്ഷാ വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനീയർ എസ്.നന്ദകുമാർ, ശബരിഗിരി പദ്ധതി ഡപ്യൂട്ടി ചീഫ് എൻജിനീയർ എ.നൗഷാദ്, എക്സിക്യൂട്ടീവ് എൻജിനീയർമാരായ വി.ഉഷാദേവി, റെജി ടി.അലക്സ്, അസി.എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആകേഷ്, അസി.എൻജിനീയർമാരായ സുജി ബാബു, ജി.അനൂപ്, ടി.അജി, ലിറ്റ്സൺ രാജ് എന്നിവർ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |