
റാന്നി : വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് സംഗമം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.സാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലത മോഹൻ അദ്ധ്യക്ഷയായി. സ്ത്രീ - ശിശു സൗഹൃദത്തിലൂടെ പ്രശ്ന പരിഹാര ഇടങ്ങൾ സൃഷ്ടിക്കുകയാണ് വിജിലന്റ് കൂട്ടായ്മയുടെ ലക്ഷ്യം. എല്ലാ വാർഡുകളിലും കൂട്ടായ്മ പ്രവർത്തിച്ചു വരുന്നു. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് പെരുനാട് സബ് ഇൻസ്പെക്ടർ എ.ആർ.രവീന്ദ്രൻ നയിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ലേഖാരഘു, പഞ്ചായത്ത് സെക്രട്ടറി അനീഷ് പ്രഭാകർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |