
അടൂർ : ലഹരി മാഫിയ വിദ്യാർത്ഥികളിലും യുവാക്കളിലും പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി അടൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ നടന്ന സ്നേഹ സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ.സന്തോഷ് ബാബു അദ്ധ്യക്ഷതവഹിച്ചു. ഡോ.എം.എസ്.സുനിൽ മുഖ്യപ്രഭാഷണം നടത്തി. അസി.എക്സൈസ് സബ് ഇൻസ്പെക്ടർ വി.ഹാരിഷ് കുമാർ, വിമുക്തി ജില്ലാ കോ ഓർഡിനേറ്റർ അഡ്വ.ജോസ് കളിക്കൽ, എസ്.ബി.ഐ മാനേജർ സോനു.സി.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, നിമേഷ് രാജ്, യൂണിയൻ വൈസ് ചെയർപേഴ്സൺ അതുല്യനാഥ്.ബി, രഞ്ചുകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |