
ഏറത്ത് : അന്തിച്ചിറയിൽ നൂറോളം നായ്ക്കളെ വാടകവീട്ടിൽ വളർത്തുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. കോഴഞ്ചേരി സ്വദേശികളായ അമ്മയും മകനും ചേർന്നാണ് നായ്ക്കളെ വളർത്തുന്നത്. രൂക്ഷമായ ദുർഗന്ധവും നായ്ക്കളുടെ കുരയും ബഹളവും കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ പലതവണ വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് മുമ്പ് പഞ്ചായത്ത് അധികൃതർ വീട്ടുകാരോട് സംസാരിച്ചെങ്കിലും നായകൾക്ക് വാക്സിൻ എടുത്തിട്ടുണ്ടെന്നും പഞ്ചായത്തിൽ ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ടെന്നുമാണ് അറിയിച്ചിരുന്നത്. ഏറത്ത് ഗ്രാമപഞ്ചായത്ത് ഈ വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിക്ക് പരാതി നല്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |