SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

മൂന്ന് ആടുകളെ കൊന്നനിലയിൽ, ചിറ്റാറിൽ പുലിയോ ?

1

ചിറ്റാർ : പൊട്ടൻമൂഴിയിൽ മൂന്ന് ആടുകളെ വന്യജീവി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയതിന് പിന്നിൽ പുലിയുടെ സാന്നിദ്ധ്യമെന്ന് സംശയം. പറന്തോട്ടത്തിൽ അനീഷിന്റെ ഒരു ആടിനെയും കൊല്ലംപറമ്പിൽ വിശ്വനാഥന്റെ രണ്ടു ആടുകളെയുമാണ് കഴിഞ്ഞ ദിവസം കടിച്ചു കൊന്നനിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിദ്ധ്യമുള്ളതായി സംശയിക്കുന്നത്. വനത്തോട് ചേർന്ന് പ്രദേശത്ത് ആടുകളെ മേയ്ക്കാൻ വിട്ടിരുന്നു. ഇവയാണ് കൊല്ലപ്പെട്ടത്. മുൻപും ഈ പ്രദേശങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം ഉള്ളതായി പ്രദേശവാസികൾ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികൾക്കും പരിസരവാസികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കി.

"മുൻപും ആടുകൾ ഇതേരീതിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ആടുകളെ കാണാതാകുന്നതും പതിവാണ്.

അനീഷ് പറന്തോട്ടത്തിൽ

പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL