SignIn
Kerala Kaumudi Online
Thursday, 22 October 2026 11.04 PM IST

മലയാലപ്പുഴ പൂരം വർണാഭമായി

p

കോന്നി : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പത്താം ഉത്സവദിനമായ ഇന്നലെ വൈകിട്ട് ദേവിയുടെ സന്നിധിയിൽ പൂരക്കാഴ്ച പെയ്തിറങ്ങി. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നെറ്റിപ്പട്ടം കെട്ടി മുത്തുക്കുട ചൂടിയ അഞ്ച് ഗജവീരന്മാർ അണിനിരന്നു. പാണ്ടിമേളവും കുടമാറ്റവും പൂരത്തിന്റെ ഭാഗമായി നടന്നു. ഗജവീരൻ മൗട്ടത്ത് രാജേന്ദ്രൻ, ദേവിയുടെ തിടമ്പ് മസ്തകത്തിലെറ്റി. തോട്ടയ്ക്കാട്ട് കണ്ണൻ , മയ്യനാട് അരുണിമ, പാർത്ഥസാരഥി, താമരക്കുടി വിജയൻ എന്നീ ഗജവീരന്മാരാണ് പൂരത്തിൽ പങ്കെടുത്തത് .തൃശൂർ പൂരത്തിലെ മേളപ്രമാണി ചേരനല്ലൂർ ശങ്കരൻകുട്ടി മാരാരും 51 കലാകാരന്മാരും അവതരിപ്പിച്ച മേജർ സെറ്റ് പാണ്ടിമേളവും നടന്നു. കെ യു ജനിഷ് കുമാർ എം.എൽ.എ പൂരം ഉദ്ഘാടനം ചെയ്തു. തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട്, മേൽശാന്തി കെ രാജ് നാരായണൻ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി .സുനിൽ, ക്ഷേത്ര ഉപദേശ സമിതി പ്രസിഡന്റ് പ്രവീൺകുമാർ പ്ലാവറ, സെക്രട്ടറി അജേഷ് കോയിക്കൽ എന്നിവർ പങ്കെടുത്തു.

ക്ഷേത്ര ഉപദേശക സമിതിയും ഗജ സംരക്ഷണ സമിതിയും സംയുക്തമായാണ് പൂരം അവതരിപ്പിച്ചത് . തൃശൂർ പൂരത്തിന്റെ ആനച്ചമയങ്ങളും കുടമാറ്റവുമാണ് അവതരിപ്പിച്ചത്. 25 കലശവും അന്നദാനവും ഉത്സവ ബലിദർശനവും ഓട്ടൻതുള്ളലും കാഴ്ച ശ്രീബലിയും സേവയും സംഗീത സദസും ഭജൻസും പള്ളിവേട്ടയും

ഉണ്ടായിരുന്നു.

ഇന്ന് വൈകിട്ട് മൂന്ന് മുതൽ ക്ഷേത്രത്തിൽ ആനയൂട്ട് നടക്കും. നാലിന് ആറാട്ട് ചിറയിലേക്ക് ആറാട്ട് ഘോഷയാത്ര. 5 ന് നാദസ്വരക്കച്ചേരി, 6.30ന് മയൂരനടനം, 8ന് ഭക്തിഗാനസുധ, രാത്രി 10ന് ആറാട്ട് ചിറയിൽ നിന്ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL