
വി.കോട്ടയം : ഗവ.എൽ.പി സ്കൂൾ വാർഷികാഘോഷം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഫാ.വർഗീസ് മണലേൽ അദ്ധ്യക്ഷത വഹിച്ചു. മാർഗ്ഗ നിർദ്ദേശക ക്ലാസിന് ഫാ.ജിത്തു തോമസ് നേതൃത്വം നൽകി. വിവിധ മേഖലകളിലെ മികവിന് കുട്ടികൾക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി സി ബാബു അവാർഡുകൾ നൽകി. വാർഡ് മെമ്പർ പ്രസീത രഘു, പ്രഥമാദ്ധ്യാപിക സൂസൻ ഏബ്രഹാം, ആർ.ശ്രീലത , എസ്.ഗിരീഷ്, ശ്രീജ കെ.ഗോപാൽ, എം.ആർ.മിനി, എം.കെ.വിജയൻ, പ്രിയങ്ക അരുൺ, ശ്രേയ അജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |