
കോഴഞ്ചേരി : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആറാം വാർഡിലെ സ്വരലയ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇൻ ചാർജ് ബിജോ പി മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി കൊച്ചുതുണ്ടിയിൽ, ജനപ്രതിനിധികളായ ബിജിലി പി ഈശോ, സാലി ഫിലിപ്പ്, സോണി കൊച്ചുതുണ്ടിയിൽ, വാസു.ടി.ടി, സുനിത ഫിലിപ്പ്, സുമിത ഉദയകുമാർ, ഗീതു മുരളി, അസിസ്റ്റന്റ് സെക്രട്ടറി രേണു.പി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |