
കോന്നി: 1972 ലെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ 27ന് നടത്തുന്ന ഡൽഹി പാർലമെന്റ് മാർച്ചിന് അഭിവാദ്യം അർപ്പിച്ച് അഭിവാദ്യ പ്രകടനവും യോഗവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ ഉദ്ഘാടനം ചെയ്തു. സി വി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. റഷീദ് മുളന്തറ, സന്തോഷ് കുമാർ വി.കെ, ഈ.എം.ജോൺ,രാജു ഫിലിപ്പ്, യൂസഫ് എം, രാജീസ് കൊട്ടാരം, രാജു പി സി, സാംകുട്ടി പി എസ്, ബിജുമോൻ കെ ജെ, ഷിബു കോയിക്കലേത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |