SignIn
Kerala Kaumudi Online
Friday, 23 October 2026 1.03 AM IST

വർണാഭം കൊടുമൺ പൂരം

koo

കൊടുമൺ : പൂര ലഹരിയിൽ ജനസഞ്ചയം ആറാടിയ നിമിഷങ്ങളി​ലായി​രുന്നു കൊടുമൺ ദേശം ഇന്നലെ. വൈകുണ്ഠപുരവാസന്റെ തിടമ്പേറ്റി ചിറക്കര ശ്രീറാം എന്ന ഗജവീരനും മറ്റു ഗജവീരന്മാരും ക്ഷേത്ര സന്നിധിയിൽ പൂരത്തിനായി അണിനിരന്നപ്പോൾ അറുകാലിക്കൽ സച്ചിദാനന്ദനും 30 ൽ പരം കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ച പഞ്ചവാദ്യം പൂരാവേശം ഇരട്ടി​പ്പി​ച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർക്ക് മുകളിൽ വിവിധ വർണങ്ങളിലുള്ള കുടകൾ വി​ടർന്നപ്പോൾ കാണി​കൾക്കും ആവേശമായി​. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ആറാട്ട് മഹോത്സവവും എഴുന്നള്ളത്തും. ആറാട്ട് തിരിച്ചെഴുന്നള്ളത്തി​നും വൻഭക്ത ജനസഞ്ചയമാണ് കൊടുമൺ ജംഗ്ഷനിൽ എത്തിയത്. തീവെട്ടികളുടെയും താലപ്പൊലികളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ദേശദേവൻ എഴുന്നെള്ളി. ക്ഷേത്രത്തിലേക്കുള്ള വഴികളിൽ ഭക്തർ നിലവിളക്കൊരുക്കി ദേശദേവനെ വരവേറ്റു. നാദസ്വരകച്ചേരിയും നൃത്തനാടകവും ക്ഷേത്രസന്നിധിയിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL