SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

ക്യാമ്പയിനുമായി ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം, ലഹരിക്കെതിരെ മാവേലിയും!

fff

കൊടുമൺ : ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാവേലി വേഷത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവുമായി രംഗത്തിറങ്ങിയപ്പോൾ നാടിനും ആശ്വാസം. ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ റാലിയിലാണ് ഇൗ അപൂർവകാഴ്ച. കൊടുമൺ ഗ്രാമപഞ്ചായത്തും ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രവും ചേർന്നാണ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സന്ദേശറാലി സംഘടിപ്പിച്ചത്. കൊടുമണ്ണിലെ സ്കൂളുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു നടന്ന റാലി മെഡിക്കൽ ഓഫീസർ ഡോ.ഫാബി സലിം ഉദ്‌ഘാടനം ചെയ്തു. അടൂർ വടക്കടത്ത് കാവ് സ്വദേശിയായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.ജെ.റോബിൻസണാണ് മാവേലിയുടെ വേഷം അണിഞ്ഞത്. ഹെൽത്ത് ഇൻസ്‌പെക്ടർ അനിതകുമാരി , ബിനു , മിനി ,നസീല ബീവി ,പ്രിയ കുമാരി , ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരായ ദീപ്തി , സുജ , ജാൻസി ബീഗം ,സുബൈദ ,എം.എൽ.ഷറീന, എസ്.പി.സീന എന്നിവർ ക്യാമ്പയിനിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL