SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

ശുചിത്വ പ്രഖ്യാപനം

clean

കോന്നി : മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തണ്ണിത്തോട് പഞ്ചായത്ത് തല ശുചീകരണ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സാമുവൽ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. വികസനകാര്യ സമിതി അദ്ധ്യക്ഷൻ കെ എ കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പൊന്നച്ചൻ കടമ്പാട്ട്, പി വി സത്യൻ, പി എസ് പ്രീത, എ ആർ സ്വഭു, സൂസൻ കെ.കുഞ്ഞുമോൻ, കെ ആർ ഉഷ, സി ഡി ശോഭ, പി എൻ പത്മകുമാരി, അസിസ്റ്റന്റ് സെക്രട്ടറി വിജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL