
അടൂർ : മാലിന്യമുക്ത നവകേരളം ശുചീകരണപ്രവർത്തനത്തിന്റെ ഭാഗമായി പറക്കോട് ജംഗ്ഷൻ മുതൽ അടൂർ ഹൈസ്കൂൾ ജംഗ്ഷൻ വരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ അടൂർ ഗവ.ആശുപത്രി മുതൽ ഫയർ സ്റ്റേഷൻ വരെയും കർഷകസംഘം നേതൃത്വത്തിൽ ഫയർ സ്റ്റേഷൻ മുതൽ എച്ച്.എസ് ജംഗ്ഷൻ ട്രാഫിക്ക് ഐലൻഡ് വരെയും ശുചീകരിച്ചു. കെ എസ് കെ ടി യു, എ ഐ ഡി ഡബ്ല്യൂ എ, എസ് എഫ് ഐ പ്രവർത്തകരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |