
അടൂർ : പുതുശ്ശേരിഭാഗം സമദർശനം യുവജനവേദി സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഡി.ജയകുമാർ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, യൂത്ത് സെന്റർ ജില്ലാ കോഡിനേറ്റർ ബിപിൻ കെ.എബ്രഹാം, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ടി.ഡി.ബൈജു ,റിട്ടേർഡ് ഡി വൈ എസ് പി കുട്ടപ്പൻ ,വാർഡ് മെമ്പർ ബി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ബിന്ദു സ്വാഗതവും ജോയിൻ സെക്രട്ടറി ബിജി നന്ദിയും പറഞ്ഞു. അടൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി.സജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |