
വടശ്ശേരിക്കര : ആരോഗ്യരംഗത്ത് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വടശ്ശേരിക്കര, ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചു. ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് 93.02 ശതമാനം സ്കോർ ലഭിച്ചു. 90.75 ശതമാനം സ്കോർ നേടിയാണ് വടശ്ശേരിക്കര കുടുംബരോഗ്യ കേന്ദ്രം നേട്ടം കൈവരിച്ചത്. സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്സ്, ഇൻപുട്ട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളിൽ സ്കോർ ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |