
പത്തനംതിട്ട : മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പിഴ വേഗത്തിൽ അടച്ച് തീർപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ ഈമാസം ഇ ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. മോട്ടോർ വാഹനവകുപ്പ് പത്തനംതിട്ട എൻഫോഴ്സ്‌മെന്റ് വിഭാഗവും ജില്ല പൊലീസും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തുകളിൽ കേരളത്തിലെവിടെയും രജിസ്റ്റർ ചെയ്ത ഗതാഗത നിയമലംഘന കേസുകൾ പിഴ അടച്ച് തീർപ്പാക്കാം. റഗുലർ കോടതിയിലായതിനാൽ പിഴ അടയ്ക്കാൻ സാധിക്കാത്ത കേസുകൾ ഉൾപ്പടെയുള്ളവ എളുപ്പത്തിൽ തീർപ്പാക്കാൻ സാധിക്കും.
പിഴ അടയ്ക്കുന്നതിന് വാഹന നമ്പർ മാത്രം മതിയാകും. ഉടമയുടെ ഫോൺ നമ്പറോ വാഹനരേഖകളോ ആവശ്യമില്ല. എ.റ്റി.എം കാർഡ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, മുഖേനയും യു.പി.ഐ, ഫോൺ വഴിയും പിഴ അടയ്ക്കാവുന്നതാണ്.
സൗകര്യപ്രദമായി പിഴകൾ തീർപ്പാക്കുന്നതിന് ജനങ്ങൾ ഈ അവസരം ഉപയോഗപ്പെടുത്തണം.
ജോയി.വി,
പത്തനംതിട്ട എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ
അദാലത്തുകൾ തീയതിയും സ്ഥലവും
ഏപ്രിൽ 4ന് : കോന്നി പൊലീസ് സ്റ്റേഷൻ,
5ന് : അടൂർ ട്രാഫിക് സ്റ്റേഷൻ,
7ന് : തിരുവല്ല ട്രാഫിക് സ്റ്റേഷൻ,
10ന് : റാന്നി പൊലീസ് സ്റ്റേഷൻ,
12ന് : പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസ്
(സമയം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |