
തിരുവല്ല : യു.ആർ.ഐ പീസ് സെന്ററിന്റെയും ഗിൽഗാൽ എക്യുമെനിക്കൽ പ്രെയർ സെന്ററിന്റെയും നേതൃത്വത്തിൽ മഞ്ഞാടി കാക്കതുരുത്ത് അനാംസ് സെന്ററിൽ നടത്തിയ ജനകീയ ഈസ്റ്റർ സംഗമം മുൻ എം.എൽ.എ ജോസഫ് എം പുതുശേരി ഉദ്ഘാടനം ചെയ്തു. അനാംസ് ഡയറക്ടർ ജോർജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് തോമസ് സാമുവൽ ഈസ്റ്റർ സന്ദേശം നൽകി. ഡോ.ജോസഫ് ചാക്കോ,ബിജു കാഞ്ഞിരത്തു മൂട്ടിൽ ,ഏ.വി.ജോർജ്, പാസ്റ്റർ സുരേഷ് ജോൺസൺ, റോയി വർഗീസ് ഇലവുങ്കൽ, ബെൻസി തോമസ്, പാസ്റ്റർമാരായ പി.ജെ.ജോൺ, അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |