
ഉള്ളന്നൂർ : മണ്ണുമാന്തി യന്ത്രം മറിഞ്ഞ് ഡ്രൈവർ മരിച്ചതിനെ തുടർന്ന് കടലികുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. മണ്ണെടുക്കാൻ എത്തിയ വാഹനങ്ങൾ തടഞ്ഞു. മണ്ണെടുപ്പ് താത്കാലികമായി നിറുത്തിവച്ചു. ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നന്ദകുമാർ, ഇലവുംതിട്ട പൊലീസ് എസ്.എച്ച്.ഓ ടി.കെ. വിനോദ് കൃഷ്ണർ എന്നിവരാണ് സമരക്കാരുമായി ചർച്ച നടത്തിയത്. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അനീഷ് മോൻ, ബ്ലോക്ക് അംഗം പോൾ രാജൻ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രൻ, വാർഡ് അംഗം എം.എസ്.സന്തോഷ് കുമാർ, പന്തളം ശശി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |