SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

മുനമ്പം  വിഷയത്തിൽ മാനുഷിക പരിഗണന കാണിക്കണം: തുഷാർ വെള്ളാപ്പള്ളി 

bdjs

പത്തനംതിട്ട : മുനമ്പത്ത് 600 ൽ അധികം വീടുകളെ ബാധിക്കുന്ന വിഷയം മാനുഷിക പരിഗണന നൽകി പരിഹരിക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1950ൽ ഫറൂഖ് കോളജിന് സംഭാവനയായി ലഭിച്ച ഭൂമി പിന്നീട് കോളേജിന്റെ നിർമ്മാണ പ്രക്രിയയ്ക്ക് വേണ്ടി സാധാരണക്കാരായ ആളുകൾക്ക് തീറാധാരം നൽകുകയും അവർ നികുതി ഒടുക്കുകയും ചെയ്തതാണ്. പിന്നീട് വന്ന വഖഫ് ഭേദഗതി നിയമപ്രകാരം ഭൂമി കൈമാറ്റം ചെയ്യുവാൻ പാടില്ലെന്ന വ്യവസ്ഥയുടെ പേരിലാണ് ഈ കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുന്നത്. 12 വർഷത്തിലധികം ഭൂമി കൈവശം വെച്ചാൽ കൈവശക്കാരന് വസ്തു അനുഭവിക്കാം എന്ന വിവിധ കോടതിവിധികൾ നിലനിൽക്കെ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം പരിഹരിക്കാൻ പ്രധാനമന്ത്രിയെ ബി.ഡി.ജെ.എസ് കേന്ദ്ര നേതൃത്വം ഉടൻ കാണും. എൻ.ഡി.എയുടെ പ്രാദേശിക നേതൃത്വത്തിൽ നിന്ന് മുനമ്പം വിഷയത്തിൽ ആശങ്ക പരത്തുന്ന തരത്തിൽ ചില പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളെ അതിജീവിച്ച് ഒറ്റക്കെട്ടായി മുനമ്പം നിവാസികൾ നിൽക്കണമെന്നും നീതി ലഭിക്കുന്നത് വരെ ബി.ഡി.ജെ.എസിന്റ പൂർണ പിന്തുണ അവർക്ക് നൽകുവാനും യോഗത്തിൽ തീരുമാനിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ.സിനിൽ മുണ്ടപ്പള്ളി, തമ്പി മേട്ടുത്തറ, ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എസ്.ജ്യോതിസ്, രാജേഷ് നെടുമങ്ങാട്, ജില്ലാ ഭാരവാഹികളായ ടി.പി.സുന്ദരേശൻ, നോബൽ കുമാർ, പി.കെ.പ്രസന്നകുമാർ, വിനയചന്ദ്രൻ, രതീഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL