SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

ഉച്ചനീചത്വങ്ങൾ ഇന്നും തുടരുന്നു : മന്ത്രി വി.എൻ.വാസവൻ 

tvala

തിരുവല്ല : ഗാന്ധിജിയും ഗുരുദേവനും തമ്മിലുള്ള സംഗമത്തിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിക്കാൻ നൂറ്റാണ്ട് കാത്തിരിക്കണമെന്ന് ഗുരു സൂചിപ്പിച്ചപോലെ ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾ ഇന്നും സമൂഹത്തിൽ തുടരുകയാണെന്നും ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 16-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗ്യതയുള്ളവരെ ജാതിയുടെ പേരിൽ ജോലിചെയ്യാൻ അനുവദിക്കാത്ത തന്ത്രിമാരുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതും പ്രതിഷേധാർഹവുമാണ്. രാജിവച്ച കഴകക്കാരന് പകരം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമിച്ച ഈഴവ വിഭാഗത്തിൽപ്പെട്ടയാൾക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ ജോലിയിൽ തുടരാൻ എല്ലാസംരക്ഷണവും സർക്കാർ ഒരുക്കും. ഇക്കാര്യത്തിൽ ഒരുവിട്ടുവീഴ്ചയുമില്ലെന്ന സർക്കാർ നിലപാട് ക്ഷേത്രഭാരവാഹികളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവല്ല യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. മാത്യു ടി.തോമസ് എം.എൽ.എ മുഖ്യാതിഥിയായി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സംഘടനാസന്ദേശം നൽകി. മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി.

കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ, കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, എം.ജി യൂണിവേഴ്‌സിറ്റി മുൻസിന്റിക്കേറ്റ് മെമ്പർ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, പുളിക്കീഴ് ബ്ലോക്ക് മെമ്പർ ബിനിൽകുമാർ, കൺവെൻഷൻ വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ, സ്വാഗതസംഘം കൺവീനർ അഡ്വ.അനീഷ്.വി.എസ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അശ്വിൻ ബിജു, കൺവീനർ അനീഷ് ആനന്ദ്, പെൻഷൻ കൗൺസിൽ കൺവീനർ പത്മജ സാബു, യൂണിയൻ എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ, കൺവീനർ സന്തോഷ്.എസ്, വൈദികയോഗം സെക്രട്ടറി സുജിത്ത് ശാന്തി, കുമാരിസംഘം കോർഡിനേറ്റർ ശോഭാശശിധരൻ, സൈബർസേന ചെയർമാൻ സനോജ് കളത്തുങ്കൽ മുറിയിൽ, സഹോദരൻ അയ്യപ്പൻ മേഖലകൺവീനർ രാജേഷ് ശശിധരൻ, ജോയി​ന്റ് കൺവീനർ പ്രീതി ബെനി, വൈദി​ക യോഗം പ്രസി​ഡന്റ് ഷി​ബു ശാന്തി​, കൺ​വീനർ ബി​ബി​ൻ ബി​നു എന്നിവർ പ്രസംഗിച്ചു. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് കുമാർ മണലേൽ, ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ പ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL