SignIn
Kerala Kaumudi Online
Friday, 23 October 2026 12.10 AM IST

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ വിതരണം മുടങ്ങി, ട്രാവൽ കാർഡ് ബ്രേക്ക് ഡൗൺ!

travel

പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡ് വിതരണം മുടങ്ങി. പുതിയ കാർഡുകൾ എത്താത്തതാണ് കാരണം. ആദ്യം അനുവദിച്ച കാർഡുകൾ എല്ലാം വിറ്റു പോയി. പത്തനംതിട്ടയിൽ ലഭിച്ച 2099 കാർഡുകൾ മുഴുവനും യാത്രക്കാർ വാങ്ങി. കാർഡുകളെല്ലാം വിറ്റഴിഞ്ഞെങ്കിലും പുതിയ സ്റ്റോക്ക് എത്തിയിട്ടില്ല. ദിവസവും നിരവധിയാളുകൾ കാർഡിനായി കെ.എസ്.ആർ.ടി.സി അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും തീർന്നുപോയെന്ന മറുപടിയാണ് ലഭിക്കുന്നത്. അടുത്ത ദിവസമെത്തുമെന്നാണ് അധികൃതരുടെ വിശദീകരണം. ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് കെ.എസ്.ആർ.ടി.സിക്കായി കാർഡ് തയ്യാറാക്കിയത്. നാണയതുട്ടുകൾ ശേഖരിക്കാതെ ബസിൽ യാത്ര ചെയ്യാം എന്നതാണ് കാർഡിന്റെ പ്രത്യേകത. ബാക്കി നൽകിയില്ലെന്ന പ്രശ്നവും പരിഹരിക്കാം. കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളിലും ഉപയോഗിക്കാൻ കഴിയുന്ന കാർഡാണിത്. വാങ്ങുന്ന വ്യക്തിയെക്കൂടാതെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കാർഡ് ഉപയോഗിക്കാൻ സാധിക്കും. ജൂണിലാണ് ട്രാവൽ കാർഡ് ജില്ലയിലെത്തുന്നത്.

ട്രാവൽ കാർഡ്

  • ഒരു വർഷമാണ് കാർഡിന്റെ കാലാവധി.
  • 100 രൂപയാണ് കാർഡിന്റെ വില. 50 മുതൽ 3000 രൂപ വരെ റീചാർജ് ചെയ്യാം.
  • സ്ഥിരം യാത്രക്കാരാണ് കാർഡിന്റെ ആവശ്യക്കാ‌ർ.
  • കണ്ടക്ടറുടെ ടിക്കറ്റ് മെഷീനിൽ കാർഡ് സ്വൈപ് ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. ടിക്കറ്റ് മെഷിനീൽ കാർഡിന്റെ ബാക്കി തുകയെത്രയെന്ന് അറിയാനും സാധിക്കും.
  • കാർഡ് പ്രവർത്തനം നിലച്ചാൽ ഡിപ്പോയിലെത്തിയാൽ പുതിയ കാർഡ് ലഭിക്കും.
  • കേടുപാടുകൾ സംഭവിച്ചാൽ മാറ്റി നൽകില്ല.

കാർഡി​നായി​ ഡി​പ്പോയി​ൽ സമീപി​ച്ചെങ്കി​ലും എപ്പോൾ

കി​ട്ടുമെന്ന കാര്യത്തി​ൽ വ്യക്തതയി​ല്ല.

പ്രവീണ, യാത്രക്കാരി​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL