SignIn
Kerala Kaumudi Online
Friday, 23 October 2026 1.03 AM IST

സിവിൽ സപ്ലൈസ് ജില്ലാഓണം ഫെയർ ഇന്ന് മുതൽ

supplay

പത്തനംതിട്ട : സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മാക്കാംകുന്ന് താഴെതെക്കേതിൽ ബിൽഡിംഗിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടി സ്പീക്കറും ആദ്യ വിൽപന ആന്റോ ആന്റണി എം.പിയും നിർവഹിക്കും. എം.എൽ.എമാരായ അഡ്വ.മാത്യു ടി തോമസ്, അഡ്വ.കെ.യു.ജനീഷ് കുമാർ, അഡ്വ.പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ജില്ലാ സപ്ലൈ ഓഫീസർ കെ.ആർ.ജയശ്രീ തുടങ്ങിയവർ പങ്കെടുക്കും.
സെപ്തംബർ നാല് വരെ മാക്കാംകുന്ന് താഴെതെക്കേതിൽ ബിൽഡിംഗിലാണ് ഓണം ഫെയർ. നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാൻഡുകളുടെ കൺസ്യൂമർ ഉൽപന്നങ്ങളും അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവിലും കോംബോ ഓഫറിലും പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കും.
തിരഞ്ഞെടുത്ത നഗരപാതകളിൽ സഞ്ചരിക്കുന്ന ഓണം മാവേലി സ്റ്റോറിന്റെ സേവനം ലഭിക്കും. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ തയ്യാറാക്കിയ സമ്മാനപദ്ധതികളും സമൃദ്ധി സിഗ്‌നേച്ചർ കിറ്റും ഗിഫ്റ്റ് കൂപ്പണും ഓണം ഫെയറുകളിൽ നിന്ന് ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL