SignIn
Kerala Kaumudi Online
Friday, 23 October 2026 12.26 AM IST

മണിനാദം നാടൻപാട്ട് മത്സരം

പത്തനംതിട്ട : സംസ്ഥാന യുവജന ക്ഷേമബോർഡ് മണിനാദം എന്ന പേരിൽ കലാഭവൻ മണിയുടെ ഓർമ്മയ്ക്കായി നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഒന്നാം സ്ഥാനക്കാർക്ക് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. യുവജന ക്ഷേമബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, യുവതീ ക്ലബുകളിലെ 18നും 40നും മദ്ധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. പരമാവധി സമയം 10 മിനിറ്റ്. ജില്ലാതലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് 25,000 , 10,000, 5,000 രൂപ വീതവും സംസ്ഥാനതലത്തിൽ 1,00,000, 75,000, 50,000 രൂപ വീതവും ലഭിക്കും. 15 ന് വൈകിട്ട് 5ന് മുമ്പ് പങ്കെടുക്കുന്നവരുടെ പേര് , വിലാസം , ജനന തീയതി, ഫോൺ നമ്പർ എന്നിവ സഹിതം ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ജില്ലായുവജന കേന്ദ്രം, പുത്തൻപാലത്ത് ബിൽഡിംഗ്, കളക്ടറേറ്റിനു സമീപം, പത്തനംതിട്ട 689645 വിലാസത്തിലോ ptaksywb@gmail.com മെയിലിലോ അപേക്ഷിക്കണം. ഫോൺ : 0468 2231938, 9496260067.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL