
പത്തനംതിട്ട: കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനങ്ങളിൽ ആന്റോ ആന്റണി എം.പിയെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് ഉദ്ഘാടനങ്ങൾ ക്രമീകരിച്ച് എം.പി പങ്കെടുക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയാണ് മന്ത്രിയും ഇടതുപക്ഷവും സ്വീകരിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷന്റെ സഹായത്തോടെ പണിത മേക്കൊഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഒ.പി വിഭാഗം കെട്ടിടത്തിന്റെ 14ന് നടക്കുന്ന ഉദ്ഘാടനത്തിൽ നിന്ന് ആന്റോ ആന്റണിയെ ഒഴിവാക്കിയാൽ പ്രതിഷേധം ശക്തമാക്കുമെന്ന് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |